എസ്.എഫ്.ഐ സെമിനാർ
Friday 30 May 2025 12:02 AM IST
കൊയിലാണ്ടി : എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ മുൻ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്
ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസൻ മുബാറക്, ഡോ. അബ്ദുൽ നാസർ, കെ.കെ മുഹമ്മദ്. ടി.കെ ചന്ദ്രൻ, പി വിശ്വൻ, കെ ദാസൻ. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ, ഏരിയ ജോ.സെക്രട്ടറി ഹൃദ്യ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം അഭിനവ് ബി ആർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ടി പി ദേവനന്ദ നന്ദിയും പറഞ്ഞു.