ലഹരി വിരുദ്ധ കാമ്പയിൻ
Friday 30 May 2025 1:42 AM IST
കൊല്ലങ്കോട്: പാരൻസ് കോഓർഡിനേഷൻ ഫോറം പാലക്കാടും കൊല്ലങ്കോട് സേഫ് ജിംനേഷ്യവും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു. സേഫ് ജിമ്മിന്റെ മാസ്റ്റർ ജഗദീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകൻ എ.സാദിഖ്, റിട്ട. എക്‌സൈസ് അസി. കമ്മീഷണർ ജയപാലൻ, കൊല്ലങ്കോട് സർക്കിൾ ഇൻസ്‌പെക്ടർ കെ.മണികണ്ഠൻ, പാരന്റ്സ് കോഓർഡിനേഷൻ ഫോറം പ്രസിഡന്റ് സി.ആറുമുഖൻ, തൈക്കോണ്ടോ അസോസിയേഷൻ പ്രസിഡന്റ് എം.കൃഷ്ണൻകുട്ടി, പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ശശി എലവഞ്ചേരി, റിട്ട. പ്രധാന അദ്ധ്യാപിക പ്രീത, എ.കെ.അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.