ജാഗ്രതാ നിർദേശം

Friday 30 May 2025 1:43 AM IST
moolathara

ചിറ്റൂർ: തമിഴ്നാട്ടിൽ ആളിയാർ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ 29 ന് രാവിലെ 9 മണിക്ക് സെക്കന്റിൽ 955 ഘന അടി എന്ന തോതിൽ മണക്കടവിൽ വെള്ളം എത്തിയതിനെ തുടർന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകളിൽ രണ്ടെണ്ണം യഥാക്രമം 50 സെന്റിമീറ്റർ 30 സെന്റിമീറ്റർ എന്നീ തോതിൽ തുറന്നു. ഈ സാഹചര്യത്തിൽ ചിറ്റൂർപ്പുഴയിൽ വെള്ളത്തിന്റെ അളവ് കൂടുവാൻ സാധ്യത ഉള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും കോസ്വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.