ബി.ജെ.പി വടവന്നൂർ പഞ്ചായത്ത് തല ശില്പശാല
Friday 30 May 2025 1:46 AM IST
കൊല്ലങ്കോട്: ബി.ജെ.പി വടവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. വടവന്നൂർ പഞ്ചായത്തിലെ പണി നടന്നുകൊണ്ടിരിക്കുന്ന വാതക ശ്മശാനം ഉടൻ തന്നെ പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ വൈസ് പ്രസിഡന്റ് കെ.വേണു ശില്പശാല വിഷയം അവതരിപ്പിച്ചു. പഞ്ചായത്തിന്റെ ഇൻചാർജ് കെ.സന്തോഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ആർ.പ്രശാന്ത്, മണ്ഡലം ജനറൽ സെക്രട്ടറി എൻ.ബാബു, മണ്ഡലം സെക്രട്ടറിമാരായ അനിതാ സുധാകരൻ, സരോജിനി രാധാകൃഷ്ണൻ, മണ്ഡലം ട്രഷറർ രജീഷ് മലയമ്പള്ളം, പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ.ശിവദാസൻ എന്നിവർ സംസാരിച്ചു.