കുന്ന്യോറമല: സി.പി.ഐ പ്രതിഷേധ മാർച്ച്

Friday 30 May 2025 12:02 AM IST
കുന്ന്യോറമല നിവാസികളുടെ ആശങ്ക ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എൻ.എച്ച് എ .ഐ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ. കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം ദേശീയപാത നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുന്ന്യോറമലയിലെ റോഡിന്റെ ഇരുവശത്തെയും സ്ഥലം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ എൻ.എച്ച് എ .ഐ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്. സുനിൽമോഹൻ, കെ.എസ് രമേഷ് ചന്ദ്ര, കെ ശശിധരൻ, കെ.ചിന്നൻ , പി.വി രാജൻ എന്നിവർ പ്രസംഗിച്ചു. ബാബു പഞ്ഞാട്ട്, എൻ.കെ വിജയഭാരതി , എ.ടി സദാനന്ദൻ , ടി.ബാലകൃഷ്ണൻ , ശശി കോമത്ത് എന്നിവർ നേതൃത്വം നൽകി.