വികസിത് കൃഷി സങ്കൽപ് അഭിയാന് തുടക്കമായി

Friday 30 May 2025 12:20 AM IST
ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ.ആർ.ദിനേശ് വികസിത് കൃഷി സങ്കല്പ് അഭിയാൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോഴിക്കോട് : രാജ്യത്തെ ഒന്നര കോടി കർഷകരുമായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ദ്ധരും സംവദിക്കുന്ന ‘വികസിത് കൃഷി സങ്കല്പ് അഭിയാൻ’ പദ്ധതിക്ക് തുടക്കമായി. ഐ.സി.എ.ആർ - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ പര്യടന വാഹനം ഡയറക്ടർ ഡോ. ആർ. ദിനേശ് ഫ്ലാഗ് ഓഫ് ചെയ്തു. ജൂൺ 12 വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കർഷകരുമായി സംവദിക്കും. രാജ്യവ്യാപകമായി നടക്കുന്ന കാമ്പയിന്റെ ദേശീയതല ഉദ്‌ഘാടനം ഒഡീഷയിലെ പുരിയിൽ കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർവഹിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും (ഐ.സി.എ.ആർ) കൃഷി, കർഷക ക്ഷേമ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.