ബാലോത്സവം സംഘടിപ്പിച്ചു

Friday 30 May 2025 12:02 AM IST
ബാലോത്സവം

​രാമനാട്ടുകര: കാരാ​ട് ​ എവി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയവും ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റും സംയുക്തമായി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക ലൈബ്രറിയിൽ നടത്തിയ ബാലോത്സവം കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി .കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ ചിത്രാംഗദൻ ​അദ്ധ്യക്ഷത വഹി​ച്ചു . ​ ബി ലളിതകുമാരി, ശ്രീലക്ഷ്മി, ടി പ്രേമൻ ,സരുൺ, ആദിത്ത് എന്നിവർ പ്രസംഗിച്ചു . പി രമേശൻ, പി കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി . സാഹിത്യകാരൻമാരെ പരിചയപ്പെടൽ , അടുക്കളയിലെ ശാസ്ത്രം ,നിർമാണപ്രവർത്തനങ്ങൾ , പരിസ്ഥിതി ദിന സന്ദേശം നൽകൽ, കളികൾ , കലാപരിപാടികൾ തുടങ്ങിയവ നടന്നു. ഭാരവാഹികൾ: നേഹ (പ്രസിഡന്റ്), ശ്രീലക്ഷ്മി (വൈസ് പ്രസി. ), ആദിത്ത് (സെക്രട്ടറി), ആദിത ​(ജോ. സെക്ര.).