യാത്രയയപ്പും അനുമോദനവും
Friday 30 May 2025 12:02 AM IST
താമരശ്ശേരി : സർവീസിൽ നിന്ന് വിരമിക്കുന്ന എൻ.ജി.ഒ അസോസിയേഷൻ സീനിയർ സംസ്ഥാന കമ്മിറ്റി അംഗം സി.കെ സതീശൻ ഉൾപ്പെടെയുള്ള 11 നേതാക്കൾക്കുള്ള യാത്രയയപ്പും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് ജീവനക്കാർക്കുള്ള അനുമോദനവും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.അരുൺ അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി. സി.കെ സതീശൻ, ടി. അജിത് കുമാർ, കെ. സുധീര, ആർ പ്രശാന്ത്, ജൂബി ജോസഫ്, ബി.സി. സാജേഷ്, കെ.കെ. ഷൈജേഷ് എന്നിവർ പ്രസംഗിച്ചു. സി.ബിനീഷ്, പി.വി.സന്തീഷ്, കെ. അബ്ദുൽ റഷീദ്, കെ. ആയിശക്കുട്ടി എന്നിവർ നേതൃത്വം നൽകി.