കോട്ടക്കലിലെ പ്രമുഖ കലാസാംസ്‌കാരിക

Friday 30 May 2025 5:07 AM IST
S

കോട്ടക്കൽ: പ്രമുഖ കലാസാംസ്‌കാരിക സംഘടനയായിരുന്ന കോട്ടക്കൽ കലാനികേതന്റെ 54-ാം വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ പഴയ കാല പ്രവർത്തകർ കോട്ടക്കലിൽ ഒരുമിച്ചുകൂടി. പഴയ കാല ഓർമ്മകളിലൂടെ പാട്ടു പാടിയും ഗതകാലസ്മരണകൾ പങ്കുവച്ചും അവർ ചേർന്നിരുന്നു . ഡോ. കെ.മുരളീധരൻ,​ ഭഗവാൻ ഉണ്ണികൃഷ്ണൻ,​ ടി.വി. വിജയശങ്കർ,​ സി.ഹരിദാസൻ,​ കെ.പി. മോഹനൻ,​ കള്ളിയിൽ ഹരിദാസൻ,​ പേങ്ങാട്ട് സുധാകരൻ,​ സജീഷ് മഠത്തിൽ,​ സുധീർ കോട്ടക്കൽ എന്നിവർ പങ്കെടുത്തു. മൺമറഞ്ഞ പഴയ കാല പ്രവർത്തരെ യോഗം അനുസ്മരിച്ചു.