ശില്പശാല നടത്തി ബി.ജെ.പി

Friday 30 May 2025 1:22 AM IST

ഇടപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചേന്ദൻ കുളങ്ങര ഹാളിൽ നടന്ന ബി.ജെ.പി ശില്പശാല സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രഭാരിയുമായ അഡ്വ.ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റും ക്ലസ്റ്റർ ഇൻ ചാർജുമായ കെ.എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.സജി, അഡ്വ. പി.എസ്. സ്വരാജ്, കെ.എ. ഭാനു വിക്രമൻ, എൻ.സജി കുമാർ, പുതുക്കലവട്ടം ബാലചന്ദ്രൻ, സണ്ണി റാഫേൽ, ശ്രീകുമാർ നേരിയങ്കോട്ട്, പി.ജി.മനോജ് കുമാർ, ഡോ.സുരേഷ് നാരായണൻ, പി.എസ്.അരവിന്ദാക്ഷൻ നായർ, ഭുവനചന്ദ്രൻ, രമ ഗോപകുമാർ, ശ്രീദേവി അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.