വി.സി നിയമനം:  അന്തിമവാദം ഇന്ന് 

Friday 30 May 2025 12:00 AM IST

കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സി നിയമനം നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണറും വി.സിമാരും നൽകിയ അപ്പീൽ ഹർജി അന്തിമ വാദത്തിനായി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. രണ്ട് വി.സിമാരുടെയും കാലാവധി മേയ് 27ന് പൂർത്തിയായെങ്കിലും നിയമപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദ്ദേശത്തോടെ 30 വരെ തുടരാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അധികാരമില്ലാതെയാണ് ചാൻസലർ വി.സി നിയമനം നടത്തിയതെന്നും സിംഗിൾബെഞ്ച് ഉത്തരവ് ഇതു പരിഗണിച്ചാണെന്നും അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു.

റാ​ഗിം​ഗ് ​നി​യ​മ​ ​ഭേ​ദ​ഗ​തി: മു​ൻ​ ​ഉ​ത്ത​ര​വു​ക​ളും പ​രി​ഗ​ണി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം

കൊ​ച്ചി​:​ ​റാ​ഗിം​ഗ് ​ത​ട​യാ​ൻ​ ​നി​യ​മ​ങ്ങ​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​മ്പോ​ൾ​ ​കോ​ട​തി​ക​ളു​ടെ​ ​മു​ൻ​ ​ഉ​ത്ത​ര​വു​ക​ളും​ ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ളും​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​നി​ല​വി​ലെ​ ​നി​യ​മ​പ്ര​കാ​രം​ ​റാ​ഗിം​ഗ് ​കേ​സു​ക​ളി​ൽ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന​ട​ക്കം​ ​പ​രി​മി​തി​ക​ളു​ണ്ട്.​ ​ഇ​തി​നൊ​ക്കെ​ ​പ​രി​ഹാ​ര​മാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ളാ​ണ് ​വേ​ണ്ട​തെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​പ്ര​ത്യേ​ക​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി. റാ​ഗിം​ഗ് ​നി​യ​മ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​റ്റി​ ​(​കെ​ൽ​സ​)​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി. റാ​ഗിം​ഗ് ​നി​രോ​ധ​ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ആ​ഭ്യ​ന്ത​ര​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ചെ​യ​ർ​മാ​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പ് ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ഭേ​ദ​ഗ​തി​യു​ടെ​ ​ക​ര​ട് ​ത​യ്യാ​റാ​യി.​ ​അ​ന്തി​മ​രൂ​പം​ ​ന​ൽ​കാ​ൻ​ ​സ​മ​യം​ ​വേ​ണ​മെ​ന്നും​ ​ബോ​ധി​പ്പി​ച്ചു.​ ​ഹ​ർ​ജി​ ​പി​ന്നീ​ട് ​പ​രി​ഗ​ണി​ക്കും.

ല​​​ഹ​​​രി​​​ ​​​ഉ​​​പ​​​യോ​​​ഗം: പ​​​ഠ​​​നം​​​ ​​​വേ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി കൊ​​​ച്ചി​​​:​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ​​​യും​​​ ​​​യു​​​വാ​​​ക്ക​​​ളു​​​ടെ​​​യും​​​ ​​​ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ​​​ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് ​​​പ​​​ഠ​​​നം​​​ ​​​വേ​​​ണ​​​മെ​​​ന്ന് ​​​ഹൈ​​​ക്കോ​​​ട​​​തി.​​​ ​​​പ​​​ത്തു​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്ത​​​ ​​​കേ​​​സു​​​ക​​​ളു​​​ടെ​​​ ​​​എ​​​ണ്ണം,​​​ ​​​ഏ​​​ത് ​​​പ്രാ​​​യ​​​ക്കാ​​​ർ,​​​ഉ​​​പ​​​യോ​​​ഗം​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ഏ​​​തു​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ,​​​ഉ​​​പ​​​യോ​​​ഗ​​​രീ​​​തി​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ​​​പ​​​ഠ​​​നം​​​ ​​​ആ​​​വ​​​ശ്യ​​​മാ​​​ണ്.​​​ ​​​ഈ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ഇ​​​ല്ലാ​​​തെ​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി​​​ ​​​ഇ​​​ട​​​പെ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്ന് ​​​ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സ് ​​​നി​​​തി​​​ൻ​​​ ​​​ജാം​​​ദാ​​​ർ,​​​ജ​​​സ്റ്റി​​​സ് ​​​സി.​​​ ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട​​​ ​​​ഡി​​​വി​​​ഷ​​​ൻ​​​ബെ​​​ഞ്ച് ​​​വ്യ​​​ക്ത​​​മാ​​​ക്കി.​​​ ​​​നി​​​ല​​​പാ​​​ട് ​​​അ​​​റി​​​യി​​​ക്കാ​​​ൻ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.​​​ ​​​ജൂ​​​ൺ​​​ 12​​​ന് ​​​വീ​​​ണ്ടും​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ​​​ഉ​​​പ​​​യോ​​​ഗം​​​ ​​​ത​​​ട​​​യാ​​​ൻ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​സു​​​മി​​​ ​​​ജോ​​​സ​​​ഫാ​​​ണ് ​​​ഹ​​​ർ​​​ജി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.