പുതിയ അദ്ധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം

Friday 30 May 2025 12:00 AM IST

തിരുവനന്തപുരം: കേരളം പുതിയ അദ്ധ്യയന വർഷത്തിലേക്ക്. സ്കൂളുകൾ മുഖം മിനുക്കിയും ചായം തേച്ചും വർണത്തോരണങ്ങൾ ചാർത്തിയും കൂട്ടുകാരെ കാത്തിരിക്കുന്നു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാഡമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്‌കൂൾ മതിലുകളും പരിസരവും മനോഹരമാക്കി. 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബരജാഥ മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്യും. പ്രവേശനോത്സവ പരിപാടികൾ തൽസമയം എല്ലാ സ്‌കൂളുകളിലും സംപ്രേഷണം ചെയ്യും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം ഉടൻ പൂർത്തിയാക്കും. കനത്ത മഴ പാഠപുസ്തക വിതരണത്തിൽ കാലതാമസം വരുത്തിയെന്നും മന്ത്രി പറഞ്ഞു.

പ്ര​ഥ​മാ​ദ്ധ്യാ​പ​ക​രു​ടെ ഒ​ഴി​വ് ​നി​ക​ത്തും​:​ ​മ​ന്ത്രി ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ്ഥ​ലം​മാ​റ്റം​ ​പൂ​ർ​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ,​ ​ഉ​പ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​നി​ല​വി​ലു​ള്ള​ 293​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ ​ര​ണ്ടി​ന് ​സേ​വ​നം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​സ്ഥ​ലം​മാ​റ്റ,​ ​സ്ഥാ​ന​ക്ക​യ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ലെ​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​എ​ല്ലാ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​പൊ​തു​സ്ഥ​ലം​മാ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ 14​ ​ഡ​യ​റ്റു​ക​ളി​ലേ​ക്കും​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രെ​ ​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി​ ​വ​കു​പ്പു​ത​ല​ ​പ്രൊ​മോ​ഷ​ൻ​ ​ക​മ്മി​റ്റി​കൂ​ടും.

ഒ​ന്നു​മു​ത​ൽ​ ​ഏ​ഴു​വ​രെ​ ​ക്ളാ​സു​ക​ളി​ലെ​ 3,216​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ളും​ ​ഹൈ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ 1,452​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​യി.​ ​മി​നി​സ്റ്റീ​രി​യ​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പൊ​തു​സ്ഥ​ലം​മാ​റ്റം​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ്ഥ​ലം​മാ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​മാ​രു​ടെ​ ​വി​ര​മി​ക്ക​ൽ​ ​ഒ​ഴി​വി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

23​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഇ​തു​വ​രെ​യു​ള്ള​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്തി.​ 41​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​മു​ഖേ​ന​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ 30​ ​ത​സ്തി​ക​യി​ൽ​ 13​ ​ഒ​ഴി​വു​ണ്ട്.​ ​ഇ​വ​ ​നി​ക​ത്തും.​ ​ഒ​ഴി​വു​ക​ളു​ള്ള​ ​എ​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​ഉ​പ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.

സ്ഥാ​ന​ക്ക​യ​റ്റം​ ​പൂ​ർ​ത്തി​യാ​ക്കി ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ,​ ​എ.​പി.​എ​ഫ്.​ഒ​ ​ത​സ്തി​ക​ക​ളി​ൽ​ ​നി​ല​വി​ലു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള​ ​സ്ഥാ​ന​ക്ക​യ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ത​സ്തി​ക​യി​ൽ​ ​നി​ല​വി​ലു​ള്ള​ 44​ ​ഒ​ഴി​വി​ലേ​ക്കും​ ​ഉ​ട​ൻ​ ​നി​യ​മ​നം​ ​ന​ട​ത്തും​ ​​ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ടു​മാ​രു​ടെ​ ​സ്ഥ​ലം​മാ​റ്റ​വും​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ജി​ല്ല​ക​ളി​ൽ​ ​ക്ല​ർ​ക്ക് ​ത​സ്തി​ക​ക​ളി​ൽ​ 425​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി

സ്കൂ​ളു​ക​ൾ​ക്ക് ​ഫി​റ്റ്ന​സ് ​നി​ഷേ​ധി​ക്ക​രു​ത് ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​സാ​ര​കാ​ര്യ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​ഫി​റ്റ്ന​സ് ​നി​ഷേ​ധി​ക്ക​രു​തെ​ന്നും​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​സു​ര​ക്ഷാ​ഭീ​ഷ​ണി​ ​ഇ​ല്ലാ​ത്ത​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​പ്രൊ​വി​ഷ​ണ​ൽ​ ​ഫി​റ്റ്ന​സ് ​ന​ൽ​കി​ ​അ​ദ്ധ്യ​യ​ന​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്കാ​ൻ​ ​താ​നും​ ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷും​ ​ചേ​ർ​ന്നു​ള്ള​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ള്ള​ ​ഘ​ട​ക​ങ്ങ​ൾ​ ​ഒ​ഴി​കെ​യു​ള്ള​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ഫി​റ്റ്ന​സ് ​ല​ഭി​ക്കാ​ത്ത​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്ക് ​അ​നു​വാ​ദം​ ​ന​ൽ​കു​ക.

തി​​​രു​​​ത്താ​​​നാ​​​വാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​ലോ​​​ട്ട്മെ​​​ന്റി​​​ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ്ര​​​തി​​​കൂ​​​ല​​​ ​​​കാ​​​ലാ​​​വ​​​സ്‌​​​ഥ​​​ ​​​കാ​​​ര​​​ണം​​​ ​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ​​​ ​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​പ്ല​​​സ് ​​​‌​​​വ​​​ൺ​​​ ​​​ട്ര​​​യ​​​ൽ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​ൽ​​​ ​​​തി​​​രു​​​ത്ത​​​ൽ​​​ ​​​വ​​​രു​​​ത്തി​​​ ​​​ഫൈ​​​ന​​​ൽ​​​ ​​​ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​ത്ത​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ളും​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​നാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും​​​ ​​​ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും​​​ ​​​ആ​​​ശ​​​ങ്ക​​​ ​​​വേ​​​ണ്ടെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​വി​​​ .​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ ​​​അ​​​റി​​​യി​​​ച്ചു.