ഐ.സി.എ.ആർ പി.ജി, പിഎച്ച്.ഡി പ്രവേശന പരീക്ഷ

Friday 30 May 2025 12:00 AM IST

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഐ.സി.എ.ആറിനു കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് കാർഷിക, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, അനിമൽ സയൻസസ്, അഗ്രികൾച്ചറൽ എൻജിനിയറിംഗ്, കമ്മ്യൂണിറ്റി സയൻസ്, ഫിഷറീസ്, ഡയറി സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര, ഡോക്ടറൽ പ്രവേശന പരീക്ഷകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യ എക്‌സാമിനേഷൻ ഫോർ പി.ജി , ജെ.ആർ.എഫ്, എസ്.ആർ.എഫ് (പിഎച്ച്.ഡി പ്രവേശനം) പരീക്ഷകളുണ്ട്. പ്രവേശനം നേടുന്നവർക്ക് യഥാക്രമം പി.ജി സ്‌കോളർഷിപ്, ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ ലഭിക്കും.72 വിഷയങ്ങളിൽ പരീക്ഷ നടക്കും. ജൂലായ് മൂന്നിനാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രണ്ടു മണിക്കൂറാണ് പരീക്ഷ സമയം. അപേക്ഷ ഓൺലൈനായി ജൂൺ അഞ്ചു വരെ സമർപ്പിക്കാം. www.exams.nta.ac.in/ ICAR, www.icar.org.in

ബിറ്റ്‌സ് പിലാനിയിൽ ഓൺലൈൻ എം.ടെക് പ്രോഗ്രാം

വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി ബീറ്റ്‌സ് പിലാനി രണ്ടു വർഷ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എം.ടെക് പ്രോഗ്രാം നടത്തുന്നു. ഐ.ടി, കമ്പ്യൂട്ടർ എൻജിനിയറിംഗ്, സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. നാലു സെമസ്റ്ററാണ് കോഴ്‌സ് കാലയളവ്. ഫൈനൽ സെമസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. www.bits.pilani.wilp.ac.in.

എം.എസ് സി @ ബാത്ത് യൂണിവേഴ്‌സിറ്റി

യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി ഹെൽത്ത് കെയർ ടെക്‌നോളജി, സസ്റ്റൈനബിൾ ബയോടെക്‌നോളജി, ഓൺട്രപ്രെന്യൂർഷിപ് എന്നിവയിലാണ് പ്രോഗ്രാമുകൾ. www.bath.ac.uk.

ജോ​സ്സ​ ​കൗ​ൺ​സ​ലിം​ഗ് ​ജൂ​ൺ​ 3​ ​മു​തൽ

രാ​ജ്യ​ത്തെ​ ​ഐ.​ഐ.​ടി​ക​ൾ,​ ​എ​ൻ.​ഐ.​ടി​ക​ൾ,​ ​ഐ.​ഐ.​ഐ.​ടി​ക​ൾ,​ ​വി​വി​ധ​ ​ടെ​ക്നി​ക്ക​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ജോ​യി​ന്റ് ​സീ​റ്റ് ​അ​ലോ​ക്കേ​ഷ​ൻ​ ​അ​തോ​റി​ട്ടി​ ​(​J​o​S​A​A​)​ ​ന​ട​ത്തു​ന്ന​ ​കൗ​ൺ​സ​ലിം​ഗ് ​പ്ര​ക്രി​യ​ ​ജൂ​ൺ​ ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കും.​ 2025​ലെ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ,​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​ഞ്ച് ​റൗ​ണ്ട് ​കൗ​ൺ​സ​ലിം​ഗ് ​പ്ര​ക്രി​യ​യും​ ​ഐ.​ഐ.​ടി,​ ​എ​ൻ.​ഐ.​ടി​ ​പ്ര​വേ​ശ​ന​ത്തി​ന് ​മാ​ത്ര​മു​ള്ള​ ​ഒ​രു​ ​റൗ​ണ്ടും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ.

ഷെ​ഡ്യൂ​ൾ​:- *​ ​ജൂ​ൺ​ 3​ ​-12​:​ ​ര​ജി​സ്ട്രേ​ഷ​ൻ,​ ​ചോ​യ്സ് ​ഫി​ല്ലിം​ഗ് *​ ​ജൂ​ൺ​ 9​:​ ​മോ​ക്ക് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് 1 *​ ​ജൂ​ൺ​ 11​:​ ​മോ​ക്ക് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് 2 *​ ​ജൂ​ൺ​ 12​:​ ​ചോ​യ്സ് ​ഫി​ല്ലിം​ഗ് ​പൂ​ർ​ത്തി​യാ​ക്കൽ *​ ​ജൂ​ൺ​ 14​:​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​റൗ​ണ്ട് 1 *​ ​ജൂ​ൺ​ 21​:​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​റൗ​ണ്ട് 2 *​ ​ജൂ​ൺ​ 28​:​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​റൗ​ണ്ട് 3 *​ ​ജൂ​ലാ​യ് 4​:​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​റൗ​ണ്ട് 4 *​ ​ജൂ​ലാ​യ് 10​:​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​റൗ​ണ്ട് 5 *​ ​ജൂ​ലാ​യ് 16​:​ ​ഐ.​ഐ.​ടി​/​എ​ൻ.​ഐ.​ടി​ ​ഫൈ​ന​ൽ​ ​റൗ​ണ്ട്. ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഫ​ലം​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​j​e​e​a​d​v.​a​c.​i​n​ ​വ​ഴി​ ​ഐ.​ഐ.​ടി​ ​കാ​ൺ​പു​ർ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​(​A​A​T​)​ ​ഫ​ല​വും​ ​ജൂ​ൺ​ ​ആ​ദ്യ​ ​ആ​ഴ്ച​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​A​A​T​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​ജൂ​ൺ​ ​എ​ട്ടു​ ​മു​ത​ൽ​ ​ര​ജി​സ്ട്രേ​ഷ​നും​ ​ചോ​യ്സ് ​ഫി​ല്ലിം​ഗും​ ​ന​ട​ത്താം.

ഓ​ർ​മി​ക്കാ​ൻ....

1.​ ​എ​യ​ർ​ലൈ​ൻ​ ​പ്രോ​ഗ്രാം​:​-​ ​കൊ​ച്ചി​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​കു​സാ​റ്റു​മാ​യി​ ​ചേ​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​എ​യ​ർ​ലൈ​ൻ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​i​a​s​l.​a​e​r​o​/​a​c​a​d​e​m​y.

2.​ ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​:​-​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​കേ​ര​ള​-​കൊ​ല്ലം​ ​ന​ട​ത്തു​ന്ന​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0474​ 2547775,​ 9447710275.

എ​ൻ​ജി​നി​യ​ർ​ ​ക​ൺ​സ​ൽ​ട്ട​ന്റ്ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​പ്ലേ​സ്‌​മെ​ന്റ് ​പോ​ർ​ട്ട​ലി​ലൂ​ടെ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലോ​ക്ക​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ലേ​ക്ക് ​(​കി​ല​)​ ​അ​സി.​ ​എ​ൻ​ജി​നി​യ​ർ​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ ​ഒ​ന്ന്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​t​i​n​y​u​r​l.​c​o​m​/​A​s​s​i​s​t​a​n​t​-​E​n​g​i​n​e​e​r​-​C​o​n​s​u​l​t​a​n​t​ ​സ​ന്ദ​ർ​ശി​ക്കു​ക.