പി.എസ്.സി അഭിമുഖം

Friday 30 May 2025 12:00 AM IST

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (കാറ്റഗറി നമ്പർ 24/2024) തസ്തികയിലേക്ക് 31 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് ജൂൺ 2 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ വകുപ്പുതല പരീക്ഷയുടെ (സ്‌പെഷ്യൽ ടെസ്റ്റ് ഏപ്രിൽ 2024) ഫലം പ്രൊഫൈലിൽ ലഭിക്കും.

ബി​രു​ദ​ത​ല​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷഎ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്ക് ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​മേ​യ് 24​ ​ലെ​ ​ബി​രു​ദ​ത​ല​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷാ​ദി​വ​സം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ ​ര​ണ്ട് ​പ​രീ​ക്ഷ​ക​ളു​ടേ​യും​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റു​മാ​യോ,​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​/​ ​അ​സു​ഖ​ ​ബാ​ധി​ത​ർ,​ ​പ്ര​സ​വ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​ഉ​ള്ള​വ​ർ,​പ​രീ​ക്ഷ​യോ​ട​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​സ​വം​ ​പ്ര​തീ​ക്ഷി​ച്ച​വ​ർ,​ ​യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​/​ഡോ​ക്ട​ർ​മാ​ർ​ ​വി​ശ്ര​മം​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​വ​ർ​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ചി​കി​ത്സാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​സ​ഹി​ത​മോ,​ ​പ​രീ​ക്ഷാ​ ​തീ​യ​തി​യി​ൽ​ ​സ്വ​ന്തം​ ​വി​വാ​ഹം​ ​ന​ട​ന്ന​വ​ർ​ ​തെ​ളി​വു​സ​ഹി​തം​ ​അ​പേ​ക്ഷി​ച്ചാ​ലോ,​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളു​ടെ​ ​മ​ര​ണം​ ​കാ​ര​ണം​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​പേ​ക്ഷി​ച്ചാ​ലോ​ ​ജൂ​ൺ​ 28​ ​ന് ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ഘ​ട്ട​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കും.​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പി.​എ​സ്.​സി.​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ജൂ​ൺ​ 2​ ​മു​ത​ൽ​ 7​ ​ന​കം​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​അ​പേ​ക്ഷ​ക​ൾ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​ഇ.​എ​ഫ്.​ ​വി​ഭാ​ഗ​ത്തി​ൽ​ ​ന​ൽ​ക​ണം.