ജില്ലാ കോടതിക്ക് ബോംബ് ഭീഷണി
Friday 30 May 2025 1:42 AM IST
കൊച്ചി: എറണാകുളം ജില്ലാ കോടതി സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ ഇ-മെയിൽ ഭീഷണി സന്ദേശത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടി പ്രതിപാദിക്കുന്ന ഭീഷണിസന്ദേശം വന്നത്. ഉച്ചയ്ക്ക് 12ന് ഇമെയിൽ ശ്രദ്ധയിൽപ്പെട്ട അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം കൈമാറി. പൊലീസ് സംഘവും ബോംബ്‌സ്‌ക്വാഡും മണിക്കൂറോളം പരിശോധന നടത്തി. കോടതിക്ക് ശക്തമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി.