ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
കൊച്ചി: ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 7മുതൽ 9വരെ കടവന്ത്ര രാജീവ് ഗാന്ധി റീജിയണൽ സ്പോർട്സ് സെന്ററിൽ ജില്ലാചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. സബ്ജൂനിയർ വിഭാഗത്തിൽ 11, 13 വയസിൽ താഴെയുള്ളവരുടെ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും ജൂനിയർ വിഭാഗത്തിൽ 15, 17, 19 വയസ് വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മൽസരങ്ങളുമാണ് നടത്തുന്നത്. ഒരാൾക്ക് പരമാവധി 4 ഇനങ്ങളിൽ മത്സരിക്കാം. താത്പര്യമുള്ളവർ ജൂൺ 3ന് മുമ്പായി www.kbsa.co.in എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യണം. പുതുതായി രജിസ്റ്റർ ചെയ്യുന്നവർ സൈറ്റ് വഴി പ്ലെയർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ഫോൺ: 9061638081