ക്രെഡായ് കേരള പുതിയ ഭാരവാഹികൾ

Friday 30 May 2025 12:54 AM IST

കൊച്ചി: ക്രെഡായ് കേരളയുടെ ചെയർമാനായി റോയ് പീറ്ററും (മാനേജിംഗ് ഡയറക്ടർ, പ്രൈം പ്രോപ്പർട്ടി ഡെവലപ്പേഴ്സ്), ജനറൽ സെക്രട്ടറിയായി കെ അരുൺകുമാറും(മാനേജിംഗ് ഡയറക്ടർ, കാലിക്കറ്റ്‌ ലാൻഡ്മാർക് ബിൽഡേഴ്‌സ്), ട്രഷററായി റോയ് ജോസഫും (മാനേജിംഗ് ഡയറക്ടർ, ട്രിനിറ്റി ആർക്കേഡ് )ചുമതലയേറ്റു. വൈസ് ചെയർമാൻ രാജൻ കെ(ബിൽറ്റെക്, പാലക്കാട്‌). ജോയിന്റ് സെക്രട്ടറി രാജീവ്‌ (പാർട്ണർ, ഫോറസ് ഇനിഷിയേറ്റീവ്സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ക്രെഡായ് ദേശീയ പ്രസിഡന്റ്‌ ശേഖർ ജി പട്ടേൽ. സംസ്ഥാന പ്രസിഡന്റ്‌ രവി ജേക്കബ്, റെറ അദ്ധ്യക്ഷ ഡോ. ആശാ തോമസ്. ക്രെഡായ് സൗത്ത് സോൺ വൈസ് പ്രസിഡന്റ് എം. എ. മെഹബൂബ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികൾ

പ്രസിഡന്റ്‌ അരുൺ അയ്യപ്പൻ ഉണ്ണിത്താൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, കോർഡൺ കൺസ്ട്രട്ടേഴ്‌സ് ആൻഡ് റിയൽട്ടേഴ്‌സ്), സെക്രട്ടറി ദിഗ് വിജയ സിംഗ് (മാനേജിംഗ് ഡയറക്ടർ, ആർക്കോൺ ഹോം ബിൽഡേഴ്‌സ്), ട്രഷറർ അദ്വൈത് (ആർ. എസ്, എക്സിക്യുട്ടീവ് ഡയറക്ടർ, എസ്. ഐ. പ്രോപ്പർട്ടി), ജോയിന്റ് സെക്രട്ടറി സുഹാസ് എം. എസ് (മാനേജിംഗ് ഡയറക്ടർ, അർബൻ സ്‌കേപ്പ് പ്രോപ്പർട്ടീസ്), വൈസ് പ്രസിഡന്റ്‌ പ്രദീപ്‌. പി (ഡയറക്ടർ, പവർലിങ്ക് ബിൽഡേഴ്‌സ്).