റിയൽമി പുതിയ ഫോൺ സീരീസുകളുടെ വിപണനോദ്‌ഘാടനം മൈജിയിൽ
Friday 30 May 2025 12:56 AM IST
കോഴിക്കോട്: റിയൽമിയുടെ നവീന സ്‌മാർട്ട് ഫോൺ ബ്രാൻഡുകളായ ജി.ടി 7, ജി.ടി 7ടി സീരീസിന്റെ ഇന്ത്യയിലെ ആദ്യ വിപണനോദ്‌ഘാടനം മൈജി ചെയർമാൻ എ.കെ ഷാജി നിർവഹിച്ചു. ആഗോള ഉദ്‌ഘാടനം പാരീസിൽ നടന്നതിനൊപ്പമാണ് ഇന്ത്യയിലും സിരീസ് അവതരിപ്പിക്കുന്ന ചടങ്ങ് കോഴിക്കോട് നടന്നത്. റിയൽമി സംസ്ഥാന സെയിൽസ് മേധാവി ഷാജി ജോൺ ചടങ്ങിൽ പങ്കെടുത്തു. ലോകത്തിൽ ആദ്യമായി ഐസ് സെൻസ് ഗ്രാഫീൻ ഡിസൈനിൽ പുറത്തിറങ്ങുന്ന ഫോണുകളാണിത്. ഇതിനാൽ ഈ ഫോണുകൾ ചൂടാകുന്നത് 6 ഡിഗ്രി സെൽഷ്യസ് വരെ കുറവായിരിക്കും. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിയൽമി ഫോണുകളുടെ വില്പന നടത്തിയത് മൈജിയാണ്.