ഡി. പ്രജിത്ത് കുമാർ ബാങ്ക് ഒഫ് ബറോഡ എറണാകുളം സോൺ ജനറൽ മാനേജർ

Friday 30 May 2025 12:58 AM IST

കൊച്ചി: ബാങ്ക് ഒഫ് ബറോഡയുടെ എറണാകുളം സോണിന്റെ പുതിയ ജനറൽ മാനേജറും സോണൽ മേധാവിയുമായി ഡി. പ്രജിത്ത് കുമാർ ചുമതലയേറ്റു. സംസ്ഥാനമൊട്ടാകെയുള്ള സോണിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. 30 വർഷത്തിലധികം ബാങ്കിംഗ് പരിചയമുള്ള ഡി. പ്രജിത്ത് കുമാർ ഇന്ത്യയിലും വിദേശത്തും വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ന്യൂയോർക്ക് ശാഖയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നവീനമായ ആശയങ്ങളും മികച്ച നേതൃശേഷിയുമുള്ള ഡി. പ്രജിത്ത് കുമാറിന്റെ വരവ് കേരളത്തിലെ ബാങ്ക് ഒഫ് ബറോഡയുടെ വളർച്ചയ്ക്ക് ഊർജമാകും.