എം. അനിൽകുമാർ ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ

Friday 30 May 2025 12:00 AM IST

കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി എം. അനിൽകുമാർ ചുമതലയേറ്റു. 1990 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ് ) ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് സ്വദേശിയാണ്. തമിഴ്നാട്, കർണാടകം, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ മുതൽ ചീഫ് കമ്മിഷണർ വരെ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്.