ഗൗരവ് ലോകകപ്പിന്
Thursday 29 May 2025 11:09 PM IST
തിരുവനന്തപുരം : കെനിയയിലെ നയ്റോബിയിൽ വെച്ച് നടക്കുന്ന ജൂനിയർ റോൾ ബാൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയായ ഗൗരവ് ഉണ്ണികൃഷ്ണനും.തിരുവനന്തപുരത്തെ കിഡ്സ് ലാൻഡ് സ്കേറ്റിംഗ് അക്കാദമിയിൽ എ. നാസറിന്റെ ശിഷ്യനായ ഗൗരവ് 2017 മുതൽ മിനി,സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തിരുവനന്തപുരത്തെയും കേരളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ക്യാപ്ടനുമായിരുന്നു. ലൊയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗരവ് ഡോ. ഉണ്ണികൃഷ്ണന്റേയും (സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ, മെഡിക്കൽ കോളേജ്) ഡോ. രഞ്ജി കെ രാജന്റെയും (ഡെപ്യൂട്ടി സൂപ്രണ്ട് സി.ഡി.എച്ച് പുലയനാർ കോട്ട) മകനാണ്.