പാത ഇടിയാൻ കാരണം മണ്ണിന്റെ ഘടന: എൻ.എച്ച്.എ.ഐ
Friday 30 May 2025 12:07 AM IST
കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിയാനുള്ള കാരണം പശിമയുള്ള കളിമണ്ണാണെന്ന് ഹൈക്കോടതിയെ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അറിയിച്ചു. മണ്ണിന്റെ ഘടന ദുർബലമായിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും ബോധിപ്പിച്ചു. അതോറിറ്റിക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകേണ്ടതല്ലേയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. പ്രതിസന്ധി നേരിടുന്ന ജനങ്ങളുടെ അവസ്ഥ അതോറിറ്റി തിരിച്ചറിയണം. ജൂൺ അഞ്ചിന് വീണ്ടും പരിഗണിക്കും.