നക്കാമുറയെ തോൽപ്പിച്ച് ഗുകേഷിന്റെ ബർത്ത്ഡേ പാർട്ടി
Thursday 29 May 2025 11:10 PM IST
ഓസ്‌ലോ : നോർവ്വേ ചെസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടുകളിലെ പരാജയങ്ങളിൽ നിന്ന് ഉയിർത്തെണീറ്റ് ലോക ചാമ്പ്യനായ ഇന്ത്യൻ താരം ഡി.ഗുകേഷ്. തന്റെ 19-ാം ജന്മദിനത്തിലാണ് ഗുകേഷ് ലോക രണ്ടാം റാങ്ക് താരമായ ഹികാരു നക്കാമുറയെ 42 നീക്കങ്ങൾക്കുള്ളിൽ തളച്ചത്. ആദ്യ റൗണ്ടിൽ കാൾസനോടും രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം അർജുൻ എരിഗേയ്സിയോടും ഗുകേഷ് തോറ്റിരുന്നു. രണ്ടാം റൗണ്ടിൽ കാൾസനെ നക്കാമുറ തോൽപ്പിച്ചിരുന്നു.
ടൂർണമെന്റിൽ ലീഡ് ചെയ്യുന്ന ഫാബിയാനോ കരുവാനയാണ് നാലാം റൗണ്ടിൽ ഗുകേഷിന്റെ എതിരാളി. മൂന്നാം റൗണ്ടിൽ അർജുൻ എരിഗേയ്സിയെ തോൽപ്പിച്ചാണ് കരുവാന ഒറ്റയ്ക്ക് ലീഡെടുത്തത്. അർജുൻ നാലാം റൗണ്ടിൽ കാൾസനെ നേരിടും.