ജന്മിത്വത്തിന്റെ തായ് വേരുകൾ പിഴുതെറിഞ്ഞത് കേരളത്തിൽ: ബിനോയ് വിശ്വം

Friday 30 May 2025 12:10 AM IST

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ജന്മിത്വത്തിന്റെ തായ് വേരുകൾ പിഴുതെറിഞ്ഞത് കേരളത്തിലാണെന്നും ഭൂപരിഷ്‌കരണ നിയമത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച സി.അച്യുതമേനോൻ സർക്കാരാണ് ആ സ്വപ്നം പൂർത്തീകരിച്ചതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന കമ്മിറ്റി ഓഫിസ് (പി.കെ ചാത്തൻ മാസ്റ്റർ, പി.കെ രാഘവൻ സ്മാരകമന്ദിരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്യതയോടെ ഓഫിസ് നിർമ്മാണം പൂർത്തീകരിച്ചത് കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉജ്വലമാർന്ന പാരമ്പര്യത്തിന്റെ പ്രതിഫലനമാണ്. എഴുപതുകളിൽ ഇന്ത്യയിലാകെ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഭൂസമരങ്ങളുടെ തുടർച്ചയാണ് ബി.കെ.എം.യുവിന്റെ വളർച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്.കെ. ദാസ് ഹാൾ ബി.കെ.എം.യു ദേശീയ പ്രസിഡന്റ് എൻ.പെരിയസ്വാമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം എ.മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.രാജു, ടി.സിദ്ധാർത്ഥൻ, കെ.വി.ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഇ.എസ്.പ്രിൻസ്, ആർ.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് അരുൺ.കെ.എസ്, സെക്രട്ടറി പാപ്പനംകോട് അജയൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, പള്ളിച്ചൽ വിജയൻ, ടി.ടി.ജിസ്‌മോൻ, ഇ.എസ്.ബിജിമോൾ, പി.കബീർ, മനോജ് ബി.ഇടമന എന്നിവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്വാഗതം പറഞ്ഞു.