നിലമ്പൂരിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോഴറിയാം :എം.വി ഗോവിന്ദൻ

Friday 30 May 2025 12:11 AM IST

പത്തനംതിട്ട : നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോഴറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സി.പി.എമ്മിന് സ്ഥാനാർത്ഥിയെ കിട്ടുന്നില്ലെന്ന വിമർശനം അദ്ദേഹം നിഷേധിച്ചു. സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും.രണ്ടു തവണ എം.എൽ.എയാക്കിയ ഇടതുപക്ഷത്തു നിന്ന് വിട്ട പി.വി.അൻവർ ചെയ്തത് യൂദാസിന്റെ പണിയാണ്. യു.ഡി.എഫിൽ കാര്യങ്ങൾ സങ്കീർണമാണ്. അൻവറിന്റെ പ്രശ്നവും പാളയത്തിലെ പടയും പരിഹരിച്ചിട്ടില്ല. ഇത് അവസാനം പൊട്ടിത്തെറിയാകുമെന്ന് അദ്ദേഹം പറഞ്ഞു.