ജനങ്ങളുടെ ഭീതിയകറ്റാൻ മത്സ്യവിഭവസദ്യ നടത്തും
Friday 30 May 2025 12:18 AM IST
ആലപ്പുഴ: അറബിക്കടലിൽ ചരക്ക് കപ്പലിൽ നിന്നുള്ള രാസവസ്തുക്കൾ വ്യാപിച്ചതുമൂലം മത്സ്യം വാങ്ങിക്കാൻ ആളുകൾ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നാളെ വൈകിട്ട് 4.30ന് ആലപ്പുഴ ബീച്ചിൽ മത്സ്യവിഭവ സദ്യ നടത്തും. മത്സ്യം കഴിക്കുന്നത് അപകടമാണെന്ന നിലയിൽ തെറ്റായപ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. മത്സ്യം വിറ്റുപോകാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജോലിക്ക് പോകാനാവാത്ത അവസ്ഥയിലാണ്. മത്സ്യം കഴിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ടെന്നും ചിത്തരഞ്ജൻ പറഞ്ഞു.