വേസ്റ്റ് ബിന്നും വാട്ടർ കൂളറും നൽകി
Friday 30 May 2025 12:48 AM IST
തിരുവല്ല : കെ.എസ്ആർ.ടി.സി പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടും പൊതുജനങ്ങൾക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും വേണ്ടി വൈസ്മെൻസ് ഇൻറർനാഷണൽ തിരുവല്ല ക്ലബ് ജുബിലി പ്രോജെക്ടിന്റെ ഭാഗമായി വേസ്റ്റ് ബിന്നും വാട്ടർ കൂളറും നൽകി സമൂഹത്തിന് മാതൃകയായി. ഉത്തരവാദിത്വത്തോടെ പരിപാലിക്കണമെന്ന് നിർദ്ദേശം നൽകുകയും , ഈ പദ്ധതി അഡ്വ.മാത്യു.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്ത് കെ.എസ്ആർ.ടി.സി എ.ടി.ഒയ്ക്ക് കൈമാറി. ക്ലബ് പ്രസിഡന്റ് പ്രൊഫ.രഞ്ജിത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു .എ.ടി.ഒ.എം സാമുവൽ, അഡ്വ.പ്രദീപ് മാമൻ, സെക്രട്ടറി ജിജു മാത്യു,ടി.സി ജേക്കബ്, ജോൺസ് ജോൺ, എം.എ ഈശോ,പ്രൊഫ. തോമസ് മാത്യു,ഐപ് വർഗീസ്,സനോജ് വർഗീസ്, മുനീർ, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.