കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
Friday 30 May 2025 12:49 AM IST
മല്ലപ്പള്ളി : കഴിഞ്ഞ 50 ദിവസമായി മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്ന അവധിക്കാല കായിക പരിശീല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം.പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ തോമസ് സ്‌കറിയ, ഡബ്ലിയു.എജോൺ, കെ.ജി.സാബു, സതീഷ് മല്ലപ്പള്ളി, എസ്.ആനന്ദ്, റോജൻ മാത്യു, ജയിൻ ചെറിയാൻ, എസ്.അശ്വിൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സ്റ്റേഡിയം സൊസൈറ്റിയുടെ ജേഴ്‌സിയും സമ്മാനിച്ചു.