കിക്ക്ബോക്സിങ്ങിൽ മെഡൽ തിളക്കം
Friday 30 May 2025 12:49 AM IST
അടൂർ : പത്താമത് സംസ്ഥാന കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് മെഡൽ തിളക്കം. സ്വർണമെഡൽ നേടി ദുർഗ ദിലീഷും വെങ്കലം നേടി രാമസൂര്യ ദിലീഷുമാണ് അഭിമാനമായത്. വടക്കടത്തുകാവ് ദിലീഷ് ഭവനിൽ ദിലീഷ് കുമാറിന്റെയും സൗമ്യയുടെയും മക്കളാണ് ഇരുവരും. ചൂരക്കോട് എൻ എസ് എസ് സ്കൂളിൽ 12ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദുർഗ ദിലീഷ്, അതേ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയാണ് രാമസൂര്യ. കൊട്ടാരക്കര സി എഫ് സി ക്ലബ്ബിൽ ശരത്തിന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.