കാട്ടുപന്നി ചത്ത നിലയിൽ
Friday 30 May 2025 12:50 AM IST
ചിറ്റാർ : മൂന്നാം വാർഡ് കോടാലിമുക്ക് ടി.വി.എസ് ഷോറൂമിന് സമീപം ജനവാസ മേഖലയിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള ജഡമാണ് പ്രദേശവാസികൾ കണ്ടെത്തിയത്. ഫോറസ്റ്റ് ഓഫീസിലും പഞ്ചായത്തിൽ ഒാഫീസിലും വിവരം അറിയിച്ചിട്ടും ജഡം മറവുചെയ്യാൻ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടുപന്നിയുടെ ജഡം മറവുചെയ്തു.