കാട്ടുപന്നി ചത്ത നിലയിൽ

Friday 30 May 2025 12:50 AM IST

ചിറ്റാർ : മൂന്നാം വാർഡ് കോടാലിമുക്ക് ടി.വി.എസ് ഷോറൂമിന് സമീപം ജനവാസ മേഖലയി​ൽ കാട്ടുപന്നിയെ ചത്തനി​ലയി​ൽ കണ്ടെത്തി​. മൂന്ന് ദി​വസത്തി​ലധി​കം പഴക്കമുള്ള ജഡമാണ് പ്രദേശവാസി​കൾ കണ്ടെത്തി​യത്. ഫോറസ്റ്റ് ഓഫീസിലും പഞ്ചായത്തിൽ ഒാഫീസി​ലും വി​വരം അറി​യി​ച്ചി​ട്ടും ജഡം മറവുചെയ്യാൻ നടപടി​ സ്വീകരി​ക്കാതി​രുന്നത് പ്രതി​ഷേധത്തി​ന് കാരണമായി​. രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ വൈകി​ട്ട് നാലുമണിയോടുകൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി​ കാട്ടുപന്നിയുടെ ജഡം മറവുചെയ്തു.