തൊഴിൽമേള 10ന്
Friday 30 May 2025 12:52 AM IST
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ ആദ്യ തൊഴിൽ മേള ജൂൺ 1 ന് കാതോലിക്കേറ്റ് കോളേജിൽ നടക്കും. ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളിൽ താൽപര്യമുള്ള തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും അവസരമൊരുക്കുന്ന പദ്ധതിയാണ്. ആയിരത്തിലേറെ തൊഴിലവസരങ്ങൾ ജില്ലയിൽ ലഭ്യമാണ്. നേരിട്ട് വരാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് ഗൂഗിൾ ഫോം ലിങ്ക് വഴിയും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊതു കേന്ദ്രങ്ങളിലും ക്യൂ ആർ കോഡ് വഴി രജിസ്റ്റർ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.