ജില്ലാ ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ

Friday 30 May 2025 12:25 AM IST

കരുനാഗപ്പള്ളി: തൊടുപുഴയിൽ ജൂൺ അവസാനവാരം നടക്കുന്ന അന്തർ ജില്ലാ സംസ്ഥന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ഫുട്ബാൾ ടീം സെലക്ഷൻ നടത്തുന്നു. 31ന് രാവിലെ 6.30ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജൂൺ 1ന് വൈകിട്ട് 3ന് കൊല്ലം ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിലും നടക്കും. 2010 ജനുവരി 1നും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. 8848360716, 9633407009, 892124 2746 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്

ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ഹിജാസ് എന്നിവർ അറിയിച്ചു.