കപ്പൽ അപകടം സംസ്ഥാന ദുരന്തം,​ നഷ്ടപരിഹാരത്തിനായി നിയമ നടപടിക്ക് സംസ്ഥാനം

Friday 30 May 2025 1:04 AM IST

തിരുവനന്തപുരം: കൊച്ചി പുറങ്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും. കപ്പൽ അപകടത്തിനെ തുടർന്നുണ്ടാകാൻ സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാവും.

ഇൻഷ്വറൻസ് കമ്പനിയിൽ നിന്നാകും നഷ്ടപരിഹാരം ആവശ്യപ്പെടുക. ഇതിനാവശ്യമായ തെളിവുകളടക്കം സമാഹരിച്ചു തുടങ്ങി. പ്രൊട്ടക്ഷൻ ആൻഡ് ഇന്റമിനിറ്റി എന്ന ഇൻഷ്വറൻസ് ഏജൻസി കൊച്ചിയിൽ നാശനഷ്ട ബാദ്ധ്യതാ ഡെസ്‌ക് സ്ഥാപിച്ചു. ക്ലൈമുകൾ കൃത്യമായും സമയബന്ധിതമായും ഫയൽ ചെയ്യും.

ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ സഹകരണത്തോടെ ക്യാപ്ടൻ അനീഷ് ജോസഫ് ഇതിനായി സംസ്ഥാനത്തെ സഹായിക്കും. സമാനമായ നഷ്ടപരിഹാര കേസുകളിൽ വിവിധ സംസ്ഥാനങ്ങളെ സഹായിച്ച് പരിചയമുള്ളയാളാണ് അനീഷ്. ഇദ്ദേഹത്തെ ഈയാഴ്ച തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് നിലപാടുകൾ അറിയിക്കും. കപ്പൽ ഉടമകളുമായി പ്രാഥമിക ചർച്ച നടത്തി.

മുങ്ങിയ എം.എസ്.സി.എൽസ 3 കപ്പൽ കേരളതീരത്തുനിന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കാലവർഷത്തിനുശേഷം മാത്രമേ സാധിക്കൂ എന്നാണ് കപ്പൽക്കമ്പനി അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപരിഹാര ക്ളെയിം

കപ്പൽ ദുരന്തം സംസ്ഥാനത്തിന്റെ പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, മത്സ്യമേഖലയിൽ വരുമാനനഷ്ടം, ടൂറിസംനഷ്ടം തുടങ്ങിയവയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. ഇത് മുൻനിറുത്തിയുള്ള നഷ്ടപരിഹാര ക്ളെയിമുകളാകും സംസ്ഥാനം ഉന്നയിക്കുക.

ദുരന്ത നിവാരണ

ഫണ്ട് ഉപയോഗിക്കാം

1.സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്ത ബാധിതർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സഹായം ലഭ്യമാക്കാനാകും

2.മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ, ജീവനോപാധികൾ എന്നിവയടക്കം ഇതിൽനിന്ന് ചെലവിടാം.

3.മറ്റ് മേഖലകളെ ബാധിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ധനസഹായം ഫണ്ടിൽ നിന്ന് ലഭ്യമാക്കാനാകും

മത്സ്യത്തൊഴിലാളികൾക്ക്

1000 രൂപയും 6കിലോ അരിയും

കപ്പൽ മുങ്ങിയതിനെ തുടർന്ന് പ്രശ്നബാധിതരായ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപയും സൗജന്യമായി ആറു കിലോ അരിയും നൽകും. മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം.

ക​ണ്ടെ​യ്‌​നർ മു​റി​ക്കു​ന്ന​തി​നി​ടെ തീ​യും​ ​പു​ക​യും

കൊ​ല്ലം​:​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​തീ​ര​ത്ത​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റി​ൽ​ ​നി​ന്ന് ​തീ​യും​ ​ക​റു​ത്ത​ ​പു​ക​യും​ ​ഉ​യ​ർ​ന്ന​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​വേ​ർ​പെ​ടു​ത്താ​ൻ​ ​ഗ്യാ​സ് ​ക​ട്ട​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ലോ​ക്ക് ​മു​റി​ച്ച​പ്പോ​ൾ​ ​തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​ന് ​ശ​ക്തി​കു​ള​ങ്ങ​ര​ ​ജോ​ൺ​ ​ബ്രി​ട്ടോ​ ​പ​ള്ളി​ക്ക് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പ​ര​സ്പ​രം​ ​ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ ​മൂ​ന്ന് ​റെ​ഫ്രി​ജ​റേ​റ്റ​ഡ് ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​പു​റ​മേ​യു​ള്ള​ ​അ​ലു​മി​നി​യം​ ​ഷീ​റ്റു​ക​ൾ​ക്കി​ട​യി​ൽ​ ​തെ​ർ​മ്മോ​കോ​ളും​ ​പോ​ളി​ ​യൂ​റി​ത്തി​ലി​ൻ​ ​ഫോ​മും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഗ്യാ​സ് ​ക​ട്ട​റി​ൽ​ ​നി​ന്നു​ള്ള​ ​തീ​പ്പൊ​രി​ ​തെ​ർ​മ്മോ​ക്കോ​ളി​ലേ​ക്ക് ​വീ​ണു.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​തീ​ ​പെ​ട്ടെ​ന്ന് ​ആ​ളി​പ്പ​ട​ർ​ന്നു.​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​ഫ​യ​ർ​ഫോ​ഴ്സ് ​സം​ഘം​ ​ഉ​ട​ൻ​ ​തീ​ ​കെ​ടു​ത്തി.​ ​ക​ണ്ടെ​യ്ന​ർ​ ​കാ​ലി​യാ​യി​രു​ന്നു.