വടക്കൻ കേരളത്തിൽ കനത്ത മഴ; നാശനഷ്ടം

Friday 30 May 2025 1:22 AM IST

കോഴിക്കോട്: കനത്ത മഴയിൽ വടക്കൻ കേരളത്തിൽ നിരവധി വീടുകൾ തകർന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. കണ്ണൂരിൽ വാരം, വലിയന്നൂർ, എളയാവൂർ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഇരുപതോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘം നിരീക്ഷണം നടത്തി.

കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. വിലങ്ങാട്, വാണിമേൽ, കുറ്റ്യാടി പുഴകളിൽ ജലനിരപ്പുയർന്നു. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ വീട് തകർന്ന് പാലക്കാട് കുന്നത്തൂർമേടിൽ രണ്ടുവയസുകാരിക്ക് പരിക്കേറ്റു.