ലഹരിക്കെതിരെ നടത്തം: രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Friday 30 May 2025 1:24 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെ നടത്തം പരിപാടി സംഘടിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്നലെ രാവിലെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

ലഹരിക്കെതിരെ കായിക വകുപ്പ് 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്‌പോർട്സ്' ലഹരിവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. 13 ജില്ലകളിൽ ജാഥ പ്രയാണം നടത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മലപ്പുറം ജില്ലയിലെ പ്രയാണം മാറ്റി വച്ചു.ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സമാപന പരിപാടിയിൽ 5000 കായിക താരങ്ങൾ അണിനിരക്കും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഡ്രഗ് ഇന്റലിജൻസ് സംവിധാനത്തിലൂടെ 301 സോഴ്സുകൾ കണ്ടെത്തി.എക്‌സൈസ് വിഭാഗം 31.327 കിലോഗ്രാം കഞ്ചാവും 9.90 ഗ്രാം എംഡിഎംഎയും പിടി കൂടി.155 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വലിയ അളവിൽ വിൽപന നടത്തിയ 5 കേസുകളും 19 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 626 കേസ് രജിസ്റ്റർ ചെയ്തു. 660 പേരെ അറസ്റ്റ് ചെയ്തൂ. 393.48 ഗ്രാം എം ഡി എം എയും 166.588 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.