പൊലീസിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം

Friday 30 May 2025 1:25 AM IST

തിരുവനന്തപുരം: പൊലീസിലെ മുതിർന്ന മൂന്ന് ഡിവൈ.എസ്.പിമാർക്ക് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം നൽകി. എൻ.ജീജി- വിജിലൻസ് തിരുവനന്തപുരം, ഫിറോസ് എം ഷെഫീഖ്- ക്രൈംബ്രാഞ്ച്, പി.സി ഹരിദാസൻ- ക്രൈംബ്രാഞ്ച് ഇടുക്കി എന്നിവർക്കാണ് സ്ഥാനക്കയറ്റം.

ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ബിജു കെ സ്റ്റീഫനെ സിവിൽ സപ്ലൈസ് കോർപറേഷനിൽ വിജിലൻസ് ഓഫീസറാക്കി. 7 ഇൻസ്പെക്ടർമാരെ ഡിവൈ.എസ്.പിമാരാക്കി. എസ്.ചന്ദ്രദാസ്- നെയ്യാറ്റിൻകര, സി.ആർ പ്രമോദ്- സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റൂറൽ, ആസാദ്- പേരാവൂർ, സി.എൽ ഷാജു- സി-ബ്രാഞ്ച് പാലക്കാട്, ടി.പി സുമേഷ്- ക്രൈംബ്രാഞ്ച് കണ്ണൂർ, എ.അനിൽകുമാർ- നാർക്കോട്ടിക് സെൽ കാസർകോട്, ദിനേശ് കോറോത്ത്- കൺട്രോൾ റൂം കോഴിക്കോട് സിറ്റി എന്നിവർക്കാണ് സ്ഥാനക്കയറ്റം. 6 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. ഷീൻ തറയിൽ- അഡി.എസ്.പി തൃശൂർ സിറ്റി, എസ്. ഷാജി- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, കെ.വി പ്രമോദൻ- കൂത്തുപറമ്പ്, രാജേഷ് കുമാർ- ക്രൈംബ്രാഞ്ച് കോഴിക്കോട്, എൻ.സുനിൽ കുമാർ- പേരാമ്പ്ര, വി.വി ലതീഷ്- എസ്.എസ്.ബി കണ്ണൂർ എന്നിവർക്കാണ് സ്ഥലംമാറ്രം.