പ്രതിഷ്ഠ വാർഷികവും വാർഷിക സമ്മേളനവും
Friday 30 May 2025 1:30 AM IST
കുണ്ടറ: എസ്.എൻ.ഡി.പി യോഗം 3562-ാം നമ്പർ പുനുക്കന്നൂർ പെരുമ്പുഴ ശാഖയുടെ 14-ാമത് പ്രതിഷ്ഠാ വാർഷികവും വാർഷിക സമ്മേളനവും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാസഹായ വിതരണവും അവശത സഹായവിതരണവും തുടർന്ന് പഠനോപകരണ വിതരണവും നടന്നു
കൗൺസിലർ തുളസീധരൻ, ശാഖ കമ്മിറ്റി അംഗങ്ങളായ ഷാജി, അംബിക ജ്യോതിഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജ് സുനിൽകുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് രഞ്ജു നന്ദിയും പറഞ്ഞു. വനിതാ സംഘം കേന്ദ്ര എക്സിക്യുട്ടിവ് അംഗം ശൈലജ രവീന്ദ്രൻ ആത്മീയ പ്രഭാഷണവും നടത്തി.