ബി.ജെ.പി ആദര സന്ധ്യ
Friday 30 May 2025 1:56 AM IST
കൊല്ലം: ബി.ജെ.പി ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആദര സന്ധ്യ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി. എസ് ജിതിൻ ദേവ് ഉദ്ഘാടനം ചെയ്തു.
ചവറ മണ്ഡലം പ്രസിഡന്റ് ഗോപകുമാർ അയോദ്ധ്യ പുരസ്‌കാര വിതരണം നടത്തി. ബി.ജെ.പി ശക്തികുളങ്ങര സൗത്ത് ഏരിയ പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ശൈലെന്ദ്ര ബാബു, ജില്ലാ സെക്രട്ടറി ബി. ശ്രീലാൽ, അഞ്ജന സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജപിള്ള, ബിനു ആലാട്ടുകാവ്, മണ്ഡലം ഭാരവാഹികളായ ജയൻ സാഗര, രാജീവ് മൂത്തേഴം, പ്രിയങ്ക, അഭിരാമി, ട്രഷറർ രതീഷ് കൈപ്പളിൽ, ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് കാണിച്ചേഴം, പ്രോഗ്രാം കൺവീനർ സുചിത്ര, സഹ കൺവീനർ ചിന്നു എന്നിവർ നേതൃത്വം നൽകി.