മാഹിയിൽ മദ്യത്തിന് വില കൂടി; നടപടി എക്‌സൈസ് തീരുവ കൂട്ടിയതിന് പിന്നാലെ
Friday 30 May 2025 8:40 AM IST
മയ്യഴി: മാഹിയിൽ മദ്യത്തിന് വില കൂടി. എക്‌സൈസ് തീരുവ കൂട്ടിയതിന് പിന്നാലെയാണ് വില വർദ്ധിച്ചത്. പത്ത് മുതൽ ഇരുപത് ശതമാനം വരെയാണ് വില കൂടിയിരിക്കുന്നത്. നേരത്തെ അമ്പത് ശതമാനം വില വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അമ്പത് ശതമാനം വില വർദ്ധിപ്പിക്കുന്നത് മദ്യവിൽപനയെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ലിക്കർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് വർദ്ധനവ് പത്ത് മുതൽ ഇരുപത് ശതമാനത്തോളമാക്കിയത്.
അതേസമയം, കഴിഞ്ഞ ബുധനാഴ്ച മുതൽ മദ്യശാല ഉടമകൾ വാങ്ങിയ മദ്യത്തിന് മാത്രമായിരിക്കും പുതിയ വില ബാധകം. ഇക്കാര്യം പുതുച്ചേരി ലീഗൽ മെട്രോളജി നിർദേശം നൽകിയിട്ടുണ്ട്. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്നത് ശ്രദ്ധയിൽപ്പട്ടാൽ മദ്യശാല ഉടമകൾക്കെതിരെ പിഴ ചുമത്തും.