നിയന്ത്രണം വിട്ട  വാഹനത്തെ  കരയ്ക്കടുപ്പിച്ച്  കുട്ടിയാന: വീഡിയോ വൈറൽ

Friday 30 May 2025 1:17 PM IST

നിയന്ത്രണം വിട്ട് നദിയിൽ കുടുങ്ങിയ വാഹനത്തെ കരയ്ക്കടുപ്പിച്ച് കുട്ടിയാന. തിരുവേഗപ്പുറ ശങ്കരനാരായണൻ എന്ന കുട്ടിയാനയാണ് വാഹനത്തെ കരയ്ക്കടുപ്പിച്ചത്. ആന വാഹനത്തെ കെട്ടി വലിച്ച് കരയ്ക്കടുപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. വാഹനത്തിന്റെ മുൻവശത്തെ ആക്സിലിൽ കെട്ടിയിരിക്കുന്ന കയർ ശങ്കരനാരായണൻ പിടിക്കുന്നത് കാണാം. പാപ്പന്റെ മാർഗനിർദേശപ്രകാരമാണ് പൂർണ്ണ ശക്തിയോടെ ആന വാഹനം വലിക്കാൻ തുടങ്ങുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് എസ്‌യുവിയെ കരയ്ക്കടുപ്പിച്ചത്. ആനയുടെ കൃത്യതായാർന്ന പ്രവർത്തി കാഴ്ചക്കാരെ അമ്പരപ്പിച്ചു.

ആനകൾ വൈറലാകുന്നത് ഇതാദ്യമല്ല. ശങ്കരനാരായണന്റെ പ്രവർത്തി കണ്ട് നിരവധി പേരാണ് പ്രശംസാ പ്രവാഹവുമായി എത്തിയത്. അടുത്തിടെ, വൈദ്യുത വേലി തകർക്കുന്ന ആനകളെക്കുറിച്ചുള്ള മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു, ആനകൾ ശക്തരാണെന്ന് മാത്രമല്ല, അവിശ്വസനീയമാംവിധം മിടുക്കരാണെന്ന് ഒരോ പുതിയ സംഭവങ്ങളിലൂടെ വീണ്ടും തെളിയിക്കുകയാണ്.

ഉത്സവങ്ങളിലും ചടങ്ങുകളിലും മാത്രമല്ല, തടിചുമക്കൽ പോലുള്ള കാര്യങ്ങളിലും ആനകൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ധാ‌ർമിക പരിഗണനകളെ മുൻനിർത്തി ആനകളെ വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വിദഗ്ദ്ധ മേൽനോട്ടത്തിൽ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ തടിചുമക്കൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസം തുടങ്ങിയ ജോലികൾക്കായി ആനകളെ ഉപയോഗിക്കാറുണ്ട്.