ഡിസൈൻ വേർസ് 2025 ഇന്നും നാളെയും

Friday 30 May 2025 3:35 PM IST

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഒഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഡിസൈൻ വേർസ് 2025' ദ്വിദിന പ്രദർശന മേള ഇന്ന് സമാപിക്കും. യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന മേളയിൽ ക്രിയേറ്റീവ് ഡിസൈൻ ബിരുദ വിദ്യാർത്ഥികളുടെ നവീനതയിലും സാമൂഹ്യ അവബോധത്തിലും ഊന്നിയുള്ള സൃഷ്ടികളാണ് പ്രദർശിപ്പിക്കുക. രാവിലെ 11മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. മേളയിലെ ഓരോ സൃഷ്ടിയും കലാ കാഴ്ച്ചപ്പാടുകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വിവരങ്ങൾക്ക്: +91 7034031424