ജനറൽ ബോഡി യോഗം

Friday 30 May 2025 4:51 PM IST

മലപ്പുറം: അശാസ്ത്രീയമായ ഓൺലൈൻ മരുന്ന് വ്യാപാരം നാടിന് വിപത്ത് സൃഷ്ടിക്കുമെന്ന് ആൾ കേരള കെമിസ്റ്റ്സ്് ആന്റ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലും ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം വിൽപ്പന നടത്തേണ്ട നാർക്കോട്ടിക് ഡ്രഗ്സ്, ആന്റി ബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ ഓൺലൈനായി യഥേഷ്ടം ലഭിക്കുന്ന രീതി കേരളത്തിന്റെ ആരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്നു. ഈ രീതി നിർത്തലാക്കണമെന്ന് എ.കെ.സി.ഡി.എ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്റ് എ.എൻ.മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജൻ വി.പൂവാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദാലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.അബ്ദുൽ മജീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുള്ള ഹാജി, ജയപാൽ, ജോ.സെക്രട്ടറിമാരായ കെ.സി.ഇബ്രാഹിം കുട്ടി, മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.