ബോധവൽകരണ ക്ലാസ്
Friday 30 May 2025 4:53 PM IST
മലപ്പുറം: സ്‌കൂൾ അവധിക്കാലത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഹാഫ് ആൻഡ് ഹാഫ് പേരെന്റ്റിംഗ് ആന്റ് സ്റ്റുഡന്റസ് വെൽ ബെയിംഗ് പ്രോഗ്രാം നടത്തി. ഗ്‌ളോബൽ ട്രാൻസ്‌ഫോർമേഷണൽ ലൈഫ് കോച്ചും മൈൻഡ് പവർ ട്രെയിനറുമായ വസിയ വഫയുടെ നേതൃത്വത്തിൽ തിരൂർ മെട്രോ കോൺഫറൻസ് ഹാളിൽ വച്ചാണു ചടങ്ങ് നടത്തിയത്. നേതൃത്വം, രക്ഷാകർതൃത്വം, വൈകാരിക ബുദ്ധി എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു രണ്ട് സെഷനുകളായി നടന്ന പരിപാടിയിൽ അമ്പതോളം കുടുംബങ്ങൾ പങ്കെടുത്തു. ചടങ്ങ് സ്‌പോർട്സ് കേരള ഫൌണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര ഉദ്ഘാടനം ചെയ്തു. നേഹ ഖദീജ അദ്ധ്യക്ഷയായി.