വിദ്യാർത്ഥികൾക്ക് അനുമോദനം

Friday 30 May 2025 4:55 PM IST

കൊച്ചി: സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിൽ മുന്നേറാൻ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാൻ വി.പി.എസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷനായി. ഗ്യാസ്ട്രോ സർജൻ ഡോ.എച്ച്. രമേഷ്, ഹെഡ് ആൻഡ് നെക്ക് വിഭാഗം മേധാവി ഡോ.ഷോൺ.ടി. ജോസഫ്, ഓങ്കോളജിസ്റ്റ് ഡോ.വി.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഫോർട്ട് കൊച്ചി വെളിയിലെ ഇ.വി.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് 50 യൂണിഫോം ലേക്ഷോർ കൈമാറി. ഹ്യൂമൻ റിസോഴ്സസ് ജനറൽ മാനേജർ പ്രദീപ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി അനസ് നന്ദിയും പറഞ്ഞു.