മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്
കോഴിക്കോട്: മലബാറിൻ്റെ സമഗ്ര ടൂറിസം ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന് ഹോട്ടൽ ടിയാരയിൽ നടത്തും. ബി ടു ബി മീറ്റിൽ ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, മറ്റ് ടൂറിസം സംരംഭകർ എന്നിവർക്ക് കൂടികാഴ്ച നടത്താൻ അവസരമുണ്ടാകും. ടൂറിസം പ്രൊജക്ടുകൾ, പുതിയ ടുറിസം സ്ഥലങ്ങൾ പരിചയപ്പെടുത്തൽ, നിലവിലുള്ള ടൂറിസം സ്ഥലങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ രജീഷ് രാഘവൻ, ആരിഫ് അത്തിക്കോട്, പി.എ. ശ്രീജിത്ത്, അബു ജുനൈദ് പങ്കെടുത്തു.