സൗജന്യ വീൽചെയർ, പഠനോപകരണ വിതരണം
Saturday 31 May 2025 12:00 AM IST
കോഴിക്കോട്: ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയൽ മ്യൂസിക്കൽ അക്കാഡമിയുടെയും ഒന്നാം വാർഷികാഘോഷം നാളെ ടൗൺഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗജന്യ വീൽചെയർ വിതരണം, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സിനിമാ പ്രദർശനം എന്നിവയുണ്ടാകും. വൈകിട്ട് നാലിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ നിർമ്മിച്ച മയക്കം സിനിമയുടെ ആദ്യ പ്രദർശനം എം.കെ. രാഘവൻ എം.പി. നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, നജീബ് കാന്തപുരം, പി.വി. ചന്ദ്രൻ, ബഷീറലി തങ്ങൾ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കെ.കെ. മുഹമ്മദ്, പി.അനിൽ ബാബു, നിധീഷ് പാലയ്ക്കൽ, ജസീൽ ജമാൽ എന്നിവർ പങ്കെടുത്തു.