കണ്ണമാലിയിൽ സ്റ്റേഹ അടുക്കള

Friday 30 May 2025 7:07 PM IST

പള്ളുരുത്തി: കണ്ണമാലിയിൽ രൂക്ഷമായ കടൽ കയറ്റത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറുകയും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ കൊച്ചി തഹസിൽദാറിന്റെ അഭ്യർത്ഥന പ്രകാരം മഹാത്മ സ്നേഹ കൂട്ടായ്മ കണ്ണമാലിയിൽ കിച്ചൻ ഒരുക്കി. 250 ആളുകൾക്കുള്ള ഭക്ഷണമാണ് മഹാത്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. കണ്ണമാലി സ്റ്റേഷന്റെ സമീപമുള്ള ടോപ്സി ജയ്സന്റെ ഭവനത്തിലാണ് കിച്ചൻ ആരംഭിച്ചത്. ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ റഫീഖ് ഉസ്മാൻ സേട്ട്,അസീസി സേട്ട്, സനീറ കൊച്ചി, മുജീബ് കൊച്ചങ്ങാടി, നജീബ് പള്ളുരുത്തി പള്ളുരുത്തി വില്ലേജ് ഓഫീസർ രാകേഷ് തുടങ്ങിയവരുടെ സഹായത്തോടെ എല്ലാവർക്കും ഭക്ഷണം എത്തിച്ചുനൽകുന്നു.