 വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ 36 ​ശാസ്ത്രജ്ഞർ ജില്ലയിലെ ക​ർ​ഷ​ക​രെ​ ​സ​ന്ദ​ർ​ശി​ക്കും

Saturday 31 May 2025 7:13 PM IST

കൊച്ചി: കേന്ദ്ര സർക്കാരിന്റെ 'വികസിത് കൃഷി സങ്കൽപ്പ് അഭിയാനി'ന്റെ ഭാഗമായി മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യ, കടൽപായൽ കൃഷിരീതികളും പ്രചരിപ്പിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്രജ്ഞർ കർഷകരുമായും തൊഴിലാളികളുമായും സമ്പർക്കം ആരംഭിച്ചു.

കേരളത്തിൽ 36 ശാസ്ത്രജ്ഞർ കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തും. മത്സ്യോത്പാദനം കൂട്ടുക, തൊഴിലാളികൾക്കിടയിൽ ബദൽ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. കൂടു മത്സ്യകൃഷി, സമുദ്ര അലങ്കാര മത്സ്യകൃഷി, കക്ക വളർത്തൽ, മുത്തുച്ചിപ്പി വളർത്തൽ, കടൽപ്പായൽ കൃഷി, നൂതന മത്സ്യപ്രജനന സാങ്കേതികവിദ്യകൾ, തീരദേശ മത്സ്യകൃഷി തുടങ്ങിയരീതികൾ ശാസ്ത്രജ്ഞർ കർഷകരെ പരിചയപ്പെടുത്തും. മത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിന് മാർഗനിർദേശങ്ങൾ നൽകും.

2047ഓടെ സമുദ്രകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം 25 ലക്ഷം ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഡോ. ഗ്രിൻസൺ ജോർജ്

ഡയറക്ടർ

1.5 ലക്ഷം ടണാണ് ഉത്പാദനം.

25 ലക്ഷം ടണ്ണായി ഉയർത്തും