മിശ്രഭോജനം വാർഷികം

Friday 30 May 2025 7:32 PM IST

കൊച്ചി: സഹോദരൻ അയ്യപ്പൻ ചെറായിയിൽ നടത്തിയ മിശ്രഭോജനത്തിന്റെ 108-ാം വാർഷികത്തോടനുബന്ധിച്ച് ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി മഹിളാ സേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവിനർ കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയർമാൻ വി.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാസന്തി, എസ്.എൻ.ഡി.പി യോഗം അയ്യപ്പൻകാവ് ശാഖാ മുൻ കമ്മിറ്റി അംഗം പി.എച്ച് ജയറാം, എസ്.എൻ.ഡി.പി യോഗം പച്ചാളം വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, പ്രസാദ് എളമക്കര , പോണേക്കര സുബ്രഹ്മണ്യൻ, മനോജ് മാടവന, അർജുൻ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.